ഫ്രഞ്ച് സൂപ്പർ താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ..
ഫ്രഞ്ച് സൂപ്പർ താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ..
കഴിഞ്ഞ ദിവസമാണ് നിലവിൽ ജുവന്റസിൽ കളിക്കുന്ന ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബക്ക് പരിക്ക് പറ്റിയതായി ജുവന്റസ് റിപ്പോർട്ട് ചെയ്തത്.താരത്തിന്റെ മെഡിക്കൽ ടെസ്റ്റുകൾ നടത്തി ക്ലബ് കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ ഫ്രാൻസ് ആരാധകരെയും ജുവന്റസ് ആരാധകരെയും നിരാശപെടുത്തുന്ന വാർത്തയാണ് പുറത്ത് വരുന്നത്.
നാല് മാസത്തേക്ക് താരത്തിന് വിശ്രമം വേണമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അത് കൊണ്ട് തന്നെ നവംബറിൽ തുടങ്ങാനിരിക്കുന്ന ലോകകപ്പ് ടീമിലേക്ക് താരം തെരെഞ്ഞെടുക്കപ്പെടുമോ എന്ന് ഉറപ്പില്ല. താരം തന്റെ കായികക്ഷമത തെളിയിച്ചു തിരകെ വരേണ്ടത് ഫ്രാൻസിനും ജുവന്റസിനും തങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് വളരെ അത്യാവശ്യമാണ്.
കഴിഞ്ഞ സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന് വേണ്ടി വളരെ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ താരത്തിന് പരിക്ക് ഏറ്റിരുന്നു.സീസണിലെ വളരെ ചുരുക്കം മത്സരം മാത്രമേ താരത്തിന് കളിക്കാൻ സാധിച്ചിരുന്നോള്ളൂ.വീണ്ടും വീണ്ടും താരത്തിന് പരിക്കേൽക്കുന്നത് ആശങ്കജനകമായ കാര്യമാണ്.
To Join Click here
Our Telegram
To Join Click here
Our Facebook Page
To Join Click here